പൗരന്മാരുടെ മടക്കം: ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇറാൻ

ന്യൂഡൽഹി: ലോക്ഡൗണിൽ കുടുങ്ങിയ പൗരന്മാരെ മടക്കി അയച്ച ഇന്ത്യൻ സർക്കാറിന് നന്ദി പറഞ്ഞ് ഇറാൻ അംബാസഡർ ഡോ. അലി ചെഗ െനി. പൗരന്മാരെ സ്വദേശത്തേക്ക് അയക്കാൻ സഹകരിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും കോവിഡ് സെല്ലിനും നന്ദിയെ ന്ന് ഇറാൻ അംബാസഡർ ട്വീറ്റ് ചെയ്തു.

ഏപ്രിൽ 13ന് പൗരന്മാരെ മടക്കി അയക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് ശെരീഫും തമ്മിൽ ചർച്ച നടത്തിയിരുന്നു. വെള്ളിയാഴ്ച മുംബൈയിൽ നിന്ന് ഇറാൻ എയറിന്‍റെ പ്രത്യേക വിമാനത്തിലാണ് പൗരന്മാരെ മടക്കി അയച്ചത്.

പശ്ചിമേഷ്യന്‍ മേഖലയിൽ ഏറ്റവും കൂടുതൽ കോവിഡ് വൈറസ് ബാധിതരുള്ള രാജ്യമാണ് ഇറാൻ. 79,494 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,958 പേർ മരിച്ചു.

Tags:    
News Summary - Iran thanks India for help in rescuing stranded citizens -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.