അഹ്മദാബാദ്: ‘‘ഇന്ന് അധ്യാപകദിനം. ഡൽഹി/ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഏതെങ്കിലും ഒരു അധ്യാപകൻ മോദിയെ തെൻറ ശിഷ്യനായി അവകാശപ്പെട്ടിരുന്നെങ്കിൽ... ഒരാളെങ്കിലും!’’
22 വർഷം പഴക്കമുള്ള കേസിൽ ബുധനാഴ്ച അറസ്റ്റിലാവുന്നതിന് മണിക്കൂറുകൾ മുമ്പ് മാത്രം ട്വിറ്ററിൽ സഞ്ജീവ് ഭട്ട് കുറിച്ചതാണിത്. ആയിരക്കണക്കിനാളുകളിലേക്കാണ് മണിക്കൂറുകൾക്കകം ഈ ഹാസ്യവിമർശനം പ്രചരിച്ചത്.
Today is 5th September - Teacher's Day.
— Sanjiv Bhatt (IPS) (@sanjivbhatt) September 4, 2018
Hope one Delhi University or Gujarat University Teacher identifies Narendra Modi as his student.
Just ONE!
ഭരണകൂടത്തിെൻറ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വിമർശനമുന്നയിക്കുന്ന ഗുജറാത്തിലെ മുൻ പൊലീസ് ഒാഫിസറായ ഭട്ടിനെതിരെയുണ്ടായ നടപടിയെ അസ്വാഭാവികമെന്നാണ് ജനാധിപത്യ സമൂഹം വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ തുറന്നു കാണിക്കുന്നതിൽ മറ്റാരെക്കാളും സമർഥനായിരുന്നു ഭട്ട്. ചുരുങ്ങിയ വാക്കുകൾ മാത്രം ഉപയോഗിച്ച് നടത്തുന്ന പ്രയോഗങ്ങൾക്കു മുന്നിൽ ബി.ജെ.പിയുടെ പ്രമാദമായ സൈബർ പോരാളികൾ അക്ഷരാർഥത്തിൽ നിരായുധരായി.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിക്കെതിരെ വധശ്രമത്തിന് ഗൂഢാലോചനയാരോപിച്ച് വരവരറാവു അടക്കമുള്ള മനുഷ്യാവകാശപ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോൾ സഞ്ജീവ് ഭട്ട് കുറിച്ചതിങ്ങനെ: ‘‘ഡൽഹി പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. മോദിയെ വിഡ്ഢിയെന്ന് വിളിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഞങ്ങൾ പ്രധാനമന്ത്രിയെയല്ല, നീരവ് മോദിയെയാണ് ഉദ്ദേശിച്ചതെന്നായിരുന്നു അറസ്റ്റിലായവരുടെ പ്രതികരണം. എന്നാൽ, വിഡ്ഢിയായ മോദിയാരാണെന്ന് ഞങ്ങൾക്ക് മനസ്സിലാവുമെന്നായിരുന്നു പൊലീസിെൻറ മറുപടി.’’
ചൊവ്വാഴ്ച ട്വിറ്ററിൽ അദ്ദേഹത്തിെൻറ ഒരു ആഹ്വാനമായിരുന്നു: ‘‘പൊതുജനത്തിെൻറ അജ്ഞതയാണ് മോദിയുടെ ആരോഹണത്തിനും നിലനിൽപിനും കാരണം. അജ്ഞതയെ വിവരമുപയോഗിച്ച് തകർക്കുക.’’
ഇരുണ്ട കാലത്തിെൻറ ഹാസ്യമെന്ന് വിശേഷിപ്പിക്കാവുന്ന കുറിപ്പുകൾ അധികാരത്തിലിരിക്കുന്നവരെ ചെറുതല്ലാത്തവിധം അസ്വസ്ഥപ്പെടുത്തിയിരുന്നു എന്നതിെൻറ സ്ഥിരീകരണമാണ് അറസ്റ്റ്.
എന്നാൽ, അതുകൊണ്ട് അദ്ദേഹം എന്നേക്കുമായി നിശ്ശബ്ദനാവുമെന് കരുതുന്നവർ ചുരുക്കം -ഐ.ഐ.ടിയിൽനിന്ന് എം.ടെക് പൂർത്തിയാക്കി സുരക്ഷിതമായ മറ്റെല്ലാ തൊഴിൽസാധ്യതകളും തള്ളി വെല്ലുവിളി നിറഞ്ഞ മേഖല ഭട്ട് തിരഞ്ഞെടുത്തത് വളരെയധികം നിശ്ചയദാർഢ്യത്തോടെയാണ്. അതിന് അൽപംപോലും കുറവ് വന്നിട്ടില്ലെന്നത് അദ്ദേഹത്തിെൻറ ട്വിറ്റർ പേജിലൂടെ കണ്ണോടിച്ചാൽ ബോധ്യപ്പെടാവുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.