ന്യൂഡൽഹി: ഗുജറാത്തിലെ നർമദയിൽ നിർമിച്ച സർദാർ വല്ലഭഭായ് പേട്ടലിെൻറ 182 മീറ്റർ ഉയരമുള്ള ഏകതാ പ്രതിമ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്യും. അതേസമയം, നർമദയിലെ കേവാഡിയിൽ വൻതോതിൽ ആദിവാസികളെ കുടിയൊഴിപ്പിച്ചാണ് 3000 കോടി രൂപ ചെലവിട്ട് ലോകത്തെ ഏറ്റവും വലിയ പ്രതിമ കേന്ദ്ര സർക്കാർ നിർമിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ആദിവാസി, കർഷക പ്രക്ഷോഭങ്ങൾ ശക്തമായി.
പ്രതിമ അനാവരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് 72 ഗ്രാമങ്ങളിൽ നാട്ടുകാർ ഭക്ഷണം പാകം ചെയ്യാതെ ദുഃഖാചരണം നടത്തുകയാണെന്ന് ഗോത്രവർഗ നേതാവ് ഡോ. പ്രഫുൽ വാസവ പറഞ്ഞു. നർമദ സരോവർ ഡാം പദ്ധതിക്ക് നിരവധി പേരുടെ സ്ഥലമാണ് സർക്കാർ ഏറ്റെടുത്തത്. ഇപ്പോൾ പ്രതിമ നിർമാണത്തിനും പ്രദേശത്തെ ടൂറിസം വികസനത്തിനുമായി സര്ക്കാര് തങ്ങളുടെ സ്ഥലം ൈകയേറി.
പ്രധാനമന്ത്രി പ്രതിമ അനാവരണം ചെയ്യുേമ്പാൾ നർമദ നദിയിൽ ജലസമാധി നടത്തുമെന്ന് കർഷകരും വ്യക്തമാക്കി. പ്രതിമ അനാവരണത്തിൽനിന്ന് പ്രധാനമന്ത്രി പിന്മാറണമെന്ന് ആവശ്യപ്പെട്ട് 22 ഗ്രാമമുഖ്യന്മാർ മോദിക്ക് കത്തയച്ചിരുന്നു. പരിസ്ഥിതി സാമൂഹിക പ്രവർത്തക മേധ പട്കർ, ദലിത് നേതാവും സ്വതന്ത്ര എം.എൽ.എയുമായ ജിഗ്നേഷ് മേവാനി, പേട്ടൽ നേതാവ് ഹാർദിക് പേട്ടൽ തുടങ്ങിയവരും രംഗത്തുവന്നു. ഹാർദിക് പേട്ടൽ ജുനഗഡിൽ ഉപവാസ സമരം പ്രഖ്യപിച്ചിട്ടുണ്ട്. യശ്വന്ത് സിൻഹ, ശതുഘ്നൻ സിൻഹ എന്നിവർ സമരത്തിൽ പെങ്കടുക്കുമെന്നും ഹാർദിക് പേട്ടൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.