മൂടൽമഞ്ഞ്​; ഡൽഹിയിൽ ട്രെയിനുകളും വിമാന സർവീസുകള​ും പ്രതിസന്ധിയിൽ

ന്യൂഡൽഹി: ശക്​തമായ മൂടൽമഞ്ഞ്​ കാരണം കുഴഞ്ഞ്​ ദേശീയ തലസ്​ഥാനത്തെ യാത്രക്കാർ. ദൃശ്യത മങ്ങിയതിനെ തുടർന്ന്​ ട്രെയിനുകളുടെയും വിമാനങ്ങളുടെയും സേവനം തടസ്സപ്പെട്ട്​ നൂറിലധികം യാത്രക്കാരാണ്​ ഗതികേടിലായത്​. 

മൂടൽ മഞ്ഞിനെ തുടർന്ന്​ 62 ട്രെയിനുകൾ വൈകിയോടുകയാണ്​. 18 എണ്ണം റദ്ദാക്കുകയും 20 ട്രെയിനുകളുടെ സമയം പുന ക്രമീകരിക്കുകയും ചെയ്​തു. 17 വിമാനങ്ങളും വൈകി.

മൂടൽ മഞ്ഞ്​ കാലത്ത്​ ട്രെയിനുകൾ വൈകുന്നത്​ കാരണം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഇന്ത്യൻ റെയിൽവേ ട്രെയിനുകളിൽ ഫോഗ്​ സേഫ്​റ്റി ഡിവൈസുകൾ സ്​ഥാപിച്ചിട്ടുണ്ടെന്ന്​ നോർത്തേൺ റെയിൽവേ ചീഫ്​ പബ്ലിക്​ റിലേഷൻസ്​ ഒാഫീസർ  നിതിൻ ചൗധരി പറഞ്ഞു.

അവധി ദിവസങ്ങളിലെ തിരക്കും മൂടൽ മഞ്ഞ്​ മൂലമുണ്ടായ ക്ലേശവും കാരണം ആഴ്​ചകളിലുള്ള പ്രത്യേക ട്രെയിനുകള​ുടെ സേവനം വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്​.

മൂടൽ മഞ്ഞും തീർത്തും മലിനമയമായ വായുവും തലസ്​ഥാന നഗരിയെ മാസങ്ങളായി അലട്ടുന്നു​. നേരത്തെ ഡൽഹിയിൽ സ്​കൂളുകൾക്ക്​ അവധി നൽകുകയും ആരോഗ്യ അടിയന്തിരാവസ്​ പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Intense fog affects trains, flights - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.