ഡൽഹി സംഘർഷത്തിനിടെ കാണാതായ ഇൻറലിജൻസ്​ ഉദ്യോഗസ്ഥ​െൻറ മൃതദേഹം അഴുക്കുചാലിൽ

ന്യൂഡൽഹി: ഡൽഹി സംഘർഷത്തിനിടെ കാണാതായ ഇൻറലിജൻസ്​ ഉദ്യോഗസ്ഥ​​െൻറ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി. ഇൻറലിജൻസ്​ ഓഫീസറായ അങ്കിത്​ ശർമ്മയുടെ മൃതദേഹമാണ്​ ബുധനാഴ്​ച രാവിലെ കണ്ടെത്തിയത്​. ചൊവ്വാഴ്​ വൈകുന്നേരം മുതൽ അങ്കിത്​ ശ ർമ്മയെ കാണാനില്ലായിരുന്നു.

ഐ.ബിയിൽ​ സെക്യൂരിറ്റി അസിസ്​റ്റൻറായാണ്​ അങ്കിത്​ ശർമ്മ ജോലി നോക്കുന്നത്​. അങ്കിതി​​െൻറ വീട്​ സ്ഥിതി ചെയ്യുന്ന ഖജൂരി ഏരിയയിൽ കഴിഞ്ഞ ദിവസം കലാപകാരികളെത്തി ക​ല്ലെറിഞ്ഞിരുന്നു. തുടർന്ന്​ കുടുംബം അങ്കിതിനെ വിളിക്കുകയും വീട്ടിലേക്ക്​ വരുന്ന വഴി ഒരു സംഘമാളുകൾ അദ്ദേഹത്തെ തട്ടി​െകാണ്ടു പോകുകയായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​.

അങ്കിതി​​െൻറ അച്​ഛനും ഐ.ബിയിലാണ്​ ജോലി ചെയ്​തിരുന്നത്​. അങ്കിതിനെ മർദിച്ചതിന്​ ശേഷം വെടിവെച്ച്​ വീഴ്​ത്തുകയായിരുന്നുവെന്ന്​ പൊലീസ്​ വ്യക്​തമാക്കുന്നു. അങ്കിതി​​െൻറ മൃതദേഹം ജി.ടി.ബി ആശുപത്രിയിൽ പോസ്​റ്റ്​മാർട്ടത്തിന്​ അയച്ചുവെന്നും​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Intel Officer's Body Found In Drain In Delhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.