ന്യൂഡൽഹി: ഗൾഫ് ഒാഫ് ഏദനിൽ ഇന്ത്യൻ ചരക്കുകപ്പലിനു നേരെ കടൽക്കൊള്ളക്കാർ നടത്തിയ ആക്രമണം നാവികസേന തകർത്തു. നാവികസേനാ യുദ്ധകപ്പലായ ഐ.എൻ.എസ് ത്രിശൂലിലെ ചേതക് ഹെലികോപ്റ്ററും നാവിക കമാൻഡോകളുമാണ് കൊള്ളക്കാരെ തുരത്തിയത്.
വെള്ളിയാഴ്ച ഉച്ചക്ക് 12.30ഒാടെ ഗൾഫ് ഒാഫ് ഏദനിലായിരുന്നു സംഭവം. ഇന്ത്യൻ ചരക്കു കപ്പലായ എം.വി ജാഗ് അമറിന് നേരെയാണ് കടൽക്കൊള്ളക്കാർ അപ്രതീക്ഷിത ആക്രമണം നടത്തിയത്. തുടർന്ന് 26 ഇന്ത്യക്കാരടങ്ങിയ ഇന്ത്യൻ പതാകയേന്തിയ ചരക്കു കപ്പലിൽ നിന്ന് അപകടവിവരം നാവികസേനക്ക് ലഭിച്ചു. സന്ദേശം ലഭിച്ച ഉടൻ ആയുധധാരികളായ 12 അംഗ കൊള്ളക്കാരുടെ സംഘത്തെ നേരിടാൻ െഎ.എൻ.എസ് ത്രിശൂൽ എത്തുകയായിരുന്നു.
കടൽക്കൊള്ളക്കാരുടെ ആക്രമണം തടയാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ പുരോഗമിക്കുമ്പോഴും ആഫ്രിക്കയുടെ കിഴക്കു പടിഞ്ഞാറൻ തീരങ്ങളിൽ ചരക്കു കപ്പലുകൾക്കും എണ്ണ കപ്പലുകൾക്കും നേരെ ആക്രമണങ്ങൾ തുടരുകയാണ്. ഇന്ത്യൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തടയാൻ 2008 മുതൽ യുദ്ധക്കപ്പലുകൾ ഗൾഫ് ഒ ാഫ് ഏദനിൽ വിന്യസിച്ച് നാവികസേനാ പെട്രോളിങ് നടത്തുന്നുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് നാവികസേനയുടെ െഎ.എൻ.എസ് മുംബൈ, െഎ.എൻ.എസ് ടർകാഷ്, െഎ.എൻ.എസ് ത്രിശൂൽ, െഎ.എൻ.എസ് ആദിത്യ എന്നീ യുദ്ധകപ്പലുകൾ മെഡിറ്ററേനിയൻ കടലിൽ വിന്യസിച്ചത്. ഈ നീക്കത്തിനിടെ എം.വി ഒ.എസ് 35 എന്ന ചരക്കു കപ്പലിന് നേരെയുണ്ടായ കടൽകൊള്ളക്കാരുടെ ആക്രമണം സേന തകർത്തിരുന്നു. മേയിൽ െഎ.എൻ.എസ് ഷർധ നടത്തിയ സൈനിക നീക്കത്തിൽ ലോർഡ് മൗണ്ട് ബാറ്റൺ എന്ന ലൈബീരിയൻ ചരക്കു കപ്പലിനെ കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.