മോദിയെക്കുറിച്ച്​ വലിയ പിഴ; വാർത്ത ഏജൻസി ​റിപ്പോർട്ടർക്ക്​ പണി പോയി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വാർത്ത ഏജൻസിയായ ​െഎ.എ.എൻ.എസി​​​െൻറ റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനൊപ്പം ഹിന്ദിയിലെ അശ്ലീല പദം ചേർന്നു വന്ന ​സംഭവത്തിൽ റിപ്പോർട്ടറെ പുറത്താക്കി. പ്രധാന​മന്ത്രി പ​െങ്കടുത്ത കേന്ദ്ര മന്ത്രിസഭ യോഗം സംബന്ധിച്ച വാർത്തയിലാണ്​ പ്രധാനമന്ത്രി നരേന്ദ്ര ബക്ചോദ്​ മോദി എന്ന്​ അച്ചടിച്ചു വന്നത്.

മോശം അർഥമുള്ള പദം അസ്​ഥാനത്ത്​ കയറിവന്ന റി​പ്പോർട്ട്​ ഒാൺലൈൻ മാധ്യമങ്ങളിൽ വൈറലായതോടെയാണ്​ വാർത്ത ഏജൻസിക്ക്​ അമളി ബോധ്യമായതും ഉടൻ പിൻവലിച്ച്​ ​തിരുത്തിയ റിപ്പോർട്ട്​ നൽകിയതും.

രണ്ടര പതിറ്റാണ്ട്​ സേവനപാരമ്പര്യമുള്ള ഏജൻസിക്കെതിരെ അമർഷം ശക്​തമായതോടെ വാർത്ത തയാറാക്കിയ റിപ്പോർട്ടറെ പുറത്താക്കി. ഇയാൾക്കെതിരെ അന്വേഷണം തുടരുകയാണെന്നും ​െഎ.എ.എൻ.എസ്​ മാനേജിങ്​ എഡിറ്റർ ഹാർദേവ്​ സനോത്ര പറഞ്ഞു. ഗുരുതര തെറ്റിൽ സ്​ഥാപനം നിരുപാധികം മാപ്പുപറയുകയും ചെയ്​തു.

Tags:    
News Summary - INS agency Word Fault Narendra Modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.