കാമ്പസുകളിൽ ഹിജാബ് നിരോധിച്ചത് മനുഷ്യത്വരഹിതമാണെന്ന് കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ

ഹിജാബ് വിവാദത്തിൽ മുസ്ലിംപെൺകുട്ടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ഒരു മാസമായി കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിവാദത്തിൽ ആദ്യമായാണ് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ് പ്രതികരിക്കുന്നത്. ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികൾക്ക് കോളജിൽ പ്രവേശനം നിഷേധിക്കുന്നത് മനുഷ്യത്വരഹിതവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.

ബി.ജെ.പി സർക്കാറാണ് ഈ വിഷയത്തെ ഇത്രയേറെ വഷളാക്കിയതെന്നും സിദ്ധരാമയ്യ ആരോപിച്ചു. ഒരു മാസമായി നടന്നുകൊണ്ടിരിക്കുന്ന തർക്കത്തിൽ സർക്കാർ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ഫെബ്രുവരി എട്ടിന് ഈ വിഷയത്തിൽ ഹൈക്കോടതി വാദം കേൾക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിജാബ് മുസ്ലീം സ്ത്രീകൾക്ക് മതപരമായ അനിവാര്യതയാണെന്നും ഇന്ന് ഉഡുപ്പിയിൽ നടക്കുന്ന വിവാദങ്ങൾ നാളെ ബെംഗളൂരുവിലും മംഗളൂരുവിലും സംഭവിച്ചേക്കാമെന്നും കോൺഗ്രസ് നേതാവ് യു. ടി ഖാദർ അഭിപ്രായപ്പെട്ടു. കർണാടകയിലെ ചില കോളജുകളിൽ ഹിജാബ് നിരോധിക്കണം എന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകൾ കാവി ഷാളുകൾ അണിഞ്ഞ് കോളജുകളിൽ എത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് ഹിജാബ് കാമ്പസുകളിൽ നിരോധിച്ചത്. 

Tags:    
News Summary - 'Inhuman': Siddaramaiah backs Muslim girls in hijab row, slams BJP govt for inaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.