Posted On
date_range Updated On
date_range പെഗസസ് ഫോൺ ചോർത്തൽ: കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകും
ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തലിൽ രാജ്യത്ത് വലിയ വിവാദം ഉയരുന്നതിനിടെ ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിന്‍റെ മറുപടി ഇന്നുണ്ടാവും. രാജ്യസഭയിൽ ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവാണ് മറുപടി പറയുക. ഉച്ചക്ക് രണ്ട് മണിക്കാണ് ഐ.ടി മന്ത്രി രാജ്യസഭയിൽ സംസാരിക്കുക.
പെഗാസസ് ഫോൺ ചോർത്തൽ രാജ്യത്ത് വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. പ്രതിപക്ഷ നേതൃനിരയിലുള്ള രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ഫോൺ ചോർത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബി.ജെ.പി നേതാക്കളുടെ ഫോണും ചോർത്തിയിട്ടുണ്ടെന്ന് വ്യക്തമായതോടെ കേന്ദ്രസർക്കാർ കടുത്ത പ്രതിരോധത്തിലേക്ക് നീങ്ങിയിരുന്നു.
ഇതിനിടെ ഇക്കാര്യത്തിൽ പ്രതിപക്ഷം സഭക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതോടെയായിരുന്നു വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.