??????????????? ?????????? ?????????????????? ???? ?????? ????? ????? ?????????????????????? ??????????????????????

കു​ഴ​ൽ കി​ണ​റി​ൽ വീ​ണ പി​ഞ്ചു​കു​ഞ്ഞി​നെ രണ്ടുനാളിന് ശേഷം ര​ക്ഷ​പ്പെ​ടു​ത്തി

ഹി​​സാ​​ർ (ഹ​​രി​​യാ​​ന): 60 അ​​ടി താ​​ഴ്​​​ച​​യിൽ ഒന്നരവയസ്സുകാരൻ മരണത്തോട്​ പൊരുതിയത്​ രണ്ടുനാൾ. കൂടെ കൂട് ടാൻ ചെന്ന മരണത്തോ​ട്​ പാട്ടിനുപോകാൻ പറഞ്ഞത്​ ബാൽസാമന്ദ്​ ഗ്രാമവാസികൾ​. സൈന്യവും ദേ​​ശീ​​യ ദു​​ര​​ന്ത നി​​ വാ​​ര​​ണ സേ​​ന​​യും കൂടെ കൂടിയതോടെ 48 മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം പുതുപ്പിറവി.

ബു​​ധ​​നാ​​ഴ്​​​ച വൈ​​കീ​​ട്ട്​ വീ​​ട്ടി​​ന​​ടു​​ത്ത്​ ക​​ളി​​ച്ചു​​കൊ​​ണ്ടി​​രുന്ന ന​​ദീം ഖാനാണ്​ കു​​ഴ​​ൽ കി​​ണ​​റി​​ൽ വീ​​ണ​​ത്. നിമിഷങ്ങൾക്കകം വാർത്ത കാട്ടുതീയായി. ആ നിമിഷം മുതൽ ബാൽസാമന്ദുകാർ രക്ഷാ​പ്രവർത്തനത്തിന്​ കച്ചമുറുക്കി. സമാന്തര തുരങ്കം നിർമിച്ചാണ്​ രക്ഷാ​പ്രവർത്തനം നടത്തിയത്​. ഒാക്​സിജനും ഭക്ഷണവും നൽകി. ​​

കാമറയുടെ സഹായത്തോടെ കുട്ടിയെ നിരീക്ഷിച്ച്​ ഉറങ്ങാതിരിക്കാൻ കരുതലെടുത്തു. ​പ്രതീക്ഷ അസ്​തമിച്ചിടത്തുനിന്നാണ്​ കുട്ടിയെ ജീവിതത്തിലേക്ക്​ മടക്കി​ക്കൊണ്ടുവന്നത്​. ​​ആരോഗ്യ​പ്രശ്​നങ്ങളില്ലെന്ന്​ ഡോക്​ടർമാർ വിധിയെഴുതിയതോടെ നദീം അത്​​ഭുത ബാലനായി.
Tags:    
News Summary - Infant rescued from 60-feet deep borewell after 2 days- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.