ശിശുമരണ നിരക്ക്​ ഏറ്റവും കുറഞ്ഞ സംസ്ഥാനം; രാജ്യത്തിന്​ മാതൃകയായി കേരളം

ന്യൂഡൽഹി: രാജ്യത്ത്​ ശിശുമരണനിരക്കിൽ ഏറ്റവും മുമ്പിലുള്ള സംസ്ഥാനം മധ്യപ്രദേശ്​ ആണെന്ന്​ കണക്കുകൾ. 1000 കുട്ടികൾ ജനിക്കു​േമ്പാൾ 48 പേരാണ്​ മധ്യപ്രദേശിൽ മരണമടയുന്നത്​. എന്നാൽ കേരളത്തിൽ 1000ത്തിൽ ഏഴ്​ കുട്ടികൾ മാത്രമാണ്​ മരണമടയുന്നത്​.

2018ലെ കണക്കുകൾ അടിസ്ഥാനമാക്കി സെൻസസ്​ കമീഷണറാണ്​ പ്രസ്​തുത വിവരം പുറത്തുവിട്ടത്​​. ദേശീയതലത്തിൽ 2013ൽ ആയിരത്തിൽ 40 കുട്ടികൾ മരിക്കുന്നത്​ 2018ൽ 32 ആയി കുറഞ്ഞിട്ടുണ്ട്​. ശിശുമരണനിരക്കിലുള്ള കു​റവ്​ ദൃശ്യമാകുന്നത്​ നേരിയതോതിലാണെന്നത്​ ഈ മേഖലയിൽ അടിയന്തരമായി ശ്രദ്ധ ചെലുത്തേണ്ടതിൻെറ ആവശ്യകത വ്യക്തമാക്കുന്നു. 

ഏറ്റവും കൂടുതൽ ജനനനിരക്കുള്ള സംസ്ഥാനം ബിഹാറും ഏറ്റവും കുറവ്​ ജനനനിരക്കുള്ള സംസ്ഥാനം ആൻഡമാൻ നിക്കോബാർ ദ്വീപുകളുമാണ്​. പുതിയ കണക്കുകൾ പ്രകാരം 1,000 ആൺകുട്ടികൾക്ക്​ 899 പെൺകുട്ടികൾ എന്ന കണക്കിലാണ്​ ദേശീയ ലിംഗാനുപാതമുള്ളത്​. 

Tags:    
News Summary - Infant mortality rate highest in Madhya Pradesh, lowest in Kerala -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.