റീൽസ് ചിത്രീകരിക്കാൻ റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിച്ച് യുവതി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു - വിഡിയോ

ഹൈദരാബാദ്: റീൽസ് ചിത്രീകരിക്കാൻ റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിച്ച് ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തി യുവതി. ഹൈദരാബാദിലെ ശങ്കര്‍പ്പള്ളിക്കടുത്തുള്ള റെയില്‍വേ ട്രാക്കിലാണ് സംഭവം. എട്ടുകിലോമീറ്ററോളം ദൂരമാണ് യുവതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചത്. സംഭവത്തില്‍ യുവതിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. വോമിക സോണി എന്ന ഉത്തര്‍ പ്രദേശുകാരിയാണ് യുവതി.

ട്രാക്കിലൂടെ കാര്‍ ഓടിക്കുന്നത് കണ്ട് റെയില്‍വേ ജീവനക്കാര്‍ യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ട്രാക്കിലൂടെ വാഹനം ഓടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഒരു നീണ്ട പിന്തുടരലിന് ശേഷം അവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തുള്ള മരത്തിൽ ഇടിച്ചു. കാറിൽ നിന്നിറങ്ങിയ യുവതി നാട്ടുകാരെയും പൊലീസുകാരെയും കല്ലെറിയുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും വോമികയ്ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ഐ.ടി ജീവനക്കാരിയാണ് യുവതി. സംഭവത്തില്‍ യുവതിക്കെതിരെ റെയില്‍വേ പൊലീസ് കേസ് എടക്കുമെന്നും അധികൃതര്‍ അറിയിച്ചു. യുവതിയുടെ കാര്‍ ഓടിക്കലിനെ തുടര്‍ന്ന് രണ്ട് ഗുഡ്‌സ് ട്രെയിനുകളും രണ്ട് പാസഞ്ചര്‍ ട്രെയിനുകളും അരമണിക്കൂറോളം നേരം തടസ്സപ്പെട്ടതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു

Tags:    
News Summary - Inebriated woman drives onto railway tracks in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.