യാത്രികന്​ ഹൃദയാഘാതം; ഷാർജ വിമാനം​ കറാച്ചിയിൽ ഇറക്കി

ന്യൂഡൽഹി: യാത്രക്കാരിൽ ഒരാൾക്ക്​ ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന്​ ഷാർജ-ലഖ്​നോ ഇൻഡിഗോ വിമാനം പാകിസ്​താനിലെ കറാച്ചിയിൽ ഇറക്കി. 67കാരനായ ഹബീബുറഹ്​മാൻ കറാച്ചിയിലെ ജിന്ന അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ലാൻഡ്​ ചെയ്യുന്നതിന്​ മു​േമ്പ അന്ത്യശ്വാസം വലിച്ചു.

ആരോഗ്യപരമായ അടിയന്തര സാഹചര്യത്തിൽ 6ഇ1412 വിമാനം കറാച്ചിയിൽ ഇറക്കിയെങ്കിലും യാത്രക്കാരനെ രക്ഷിക്കാനായില്ലെന്ന്​ ഇൻഡിഗോ വാർത്താകുറിപ്പിൽ അറിയിച്ചു.

യാത്രക്കാരൻ മരിച്ചതിന്​ ശേഷം വിമാനം അഹ്​മദാബാദിലേക്ക്​ തിരിച്ചു. വിമാനം അണുവിമുക്തമാക്കാൻ കറാച്ചി വിമാനത്താവള അധികൃതരോട്​ പൈലറ്റ്​ ആവശ്യപ്പെ​ട്ടെങ്കിലും അവർ വിസമ്മതിച്ചതായി ലഖ്​നോ വിമാനത്താവളത്തിലെ ഉദ്യോഗസ്​ഥൻ പറഞ്ഞു.

ഇതോടെയാണ്​ അഹ്​മദാബാദ്​ വിമാനത്താവളത്തിൽ യാത്രക്കാരെ ഇറക്കിയ ശേഷം വിമാനം അണുവിമുക്തമാക്കിയത്​. വിമാനം ചൊവ്വാഴ്ച പുലർച്ചെ ലഖ്​നോവിലെത്തി.

കഴിഞ്ഞ വർഷം നവംബറിൽ 179 യാത്രക്കാരുമായി പോയ ഗോഎയർ വിമാനവും കറാച്ചിയിൽ അടിയന്തര ലാൻഡിങ്​ നടത്തിയിരുന്നു. വിമാനത്തിനുള്ളിൽ വെച്ച്​ തന്നെ യാത്രികന്​ സാധ്യമായ വൈദ്യസഹായങ്ങൾ ലഭ്യമാക്കിയെങ്കിലും ലാൻഡ്​ ചെയ്​തപ്പോഴേക്കും മരിച്ചിരുന്നു. 

Tags:    
News Summary - IndiGo’s Sharjah-Lucknow flight lands in Karachi after passenger cardiac arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.