വിമാനത്തിന്‍െറ അടിയന്തര വാതില്‍ തുറന്നത് പരിഭ്രാന്തി പരത്തി

മുംബൈ: 176 പേരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ അവശേഷിക്കെ, യാത്രക്കാരിലൊരാള്‍ വിമാനത്തിലെ അപായഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന വാതില്‍ തുറന്നത് പരിഭ്രാന്തി പരത്തി. മുംബൈയിലാണ് സംഭവം. ഇവിടെനിന്ന് ചണ്ഡിഗഢിലേക്ക് പറക്കാനിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് എമര്‍ജന്‍സി ഡോര്‍ ഒരാള്‍ അബദ്ധത്തില്‍ പ്രവര്‍ത്തിപ്പിച്ചത്.

തൊട്ടടുത്തുള്ള ആള്‍ക്ക് നിസ്സാര പരിക്കും സംഭവിച്ചു. വിമാന ജീവനക്കാരുടെ അപായ സൂചനയെ തുടര്‍ന്ന് പൈലറ്റ് ഉടന്‍ എന്‍ജിന്‍ ഓഫ് ചെയ്ത് കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കി. യാത്രക്കാരനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    
News Summary - IndiGo Passenger Opens Emergency Exit At Mumbai Airport, 1 Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.