പശ്ചിമേഷ്യയിൽ കുടുങ്ങിയവരെ കൊണ്ടുവരാൻ ഇൻഡിഗോയുടെ 97 വിമാനങ്ങൾ

ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ഇൻഡിഗോയുടെ 97 വിമാനങ്ങൾ സർവീസ് നടത്തും. കേരള, സൗദി അറേബ്യ, ദോഹ, കുവൈറ്റ്, മസ്കറ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സർവീസ് നടത്തുകയെന്ന് ഇൻഡിഗോ വാർത്താകുറിപ്പിൽ അറിയിച്ചു. 

സൗദിയിൽ നിന്ന് 36ഉം ദോഹയിൽ നിന്ന് 28ഉം കുവൈത്തിൽ നിന്ന് 23ഉം മസ്കത്തിൽ നിന്ന് 10ഉം വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്തും. പശ്ചിമേഷ്യയിൽ കുടുങ്ങിയവരെ തിരികെ കൊണ്ടു വരുന്ന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാറിനെ സഹായിക്കുകയാണ് ഇൻഡിഗോ ചെയ്യുന്നതെന്ന് സി.ഇ.ഒ റോണോജോയി ദത്ത വ്യക്തമാക്കി. 

സ്വകാര്യ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകിയ 180 വിമാനങ്ങളിൽ പകുതിയോളം ഇൻഡിഗോക്ക് ആണ്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള ഒഴിപ്പിക്കലിനാണ് ഉപയോഗിക്കുന്നത്.
 

Tags:    
News Summary - IndiGo to operate 97 repatriation flights to bring back Indians in Middle East -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.