സഹോദരിയുടെ യാത്ര തടയാൻ വ്യാജ ബോംബ് ഭീഷണി; വിമാനം വൈകിയത് ആറുമണിക്കൂർ; യുവാവ് അറസ്റ്റിൽ

ചെന്നൈ: സഹോദരിയുടെ യാത്ര തടയാനായി ചെന്നൈ-ദുബൈ ഇൻഡിഗോ വിമാനത്തിന് യുവാവിന്‍റെ വ്യാജ ബോംബ് ഭീഷണി. സ്വന്തം സഹോദരി ദുബൈയിലേക്ക് പോകുന്നത് തടയാനാണ് പദ്ധതിയെന്ന് വ്യക്തമായതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബോംബ് ഭീഷണിയെ ആറു മണിക്കൂറിലധികമാണ് വിമാനം വൈകിയത്. ശനിയാഴ്ച രാവിലെ 7.35ന് ചെന്നൈ വിമാനത്താവളത്തിൽനിന്ന് 174 യാത്രക്കാരുമായി വിമാനം പുറപ്പെടാനിരിക്കെയാണ് ചെന്നൈ സിറ്റി പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം ലഭിക്കുന്നത്. വിമാനത്തിൽ സ്ഫോടക വസ്തുക്കളുമായി യാത്രക്കാരൻ കയറിയിട്ടുണ്ടെന്നായിരുന്നു സന്ദേശം.

പരിശോധനയിൽ വ്യാജ ബോംമ്പ് ഭീഷണിയാണെന്ന് വ്യക്തമായി. ചെന്നൈ സിറ്റി സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിൽ ചെന്നൈ മണലി സ്വദേശിയായ മാരിശെൽവനാണ് (35) ഫോൺ ചെയ്തതെന്ന് തിരിച്ചറിച്ചു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സഹോദരി മാരീശ്വരി ഭർത്താവിനൊപ്പം ഇതേ വിമാനത്തിൽ ദുബൈയിലേക്ക് പോകാനിരിക്കയാണെന്നും അനുജത്തിയെ വേർപിരിഞ്ഞ് കഴിയാൻ ആഗ്രഹിക്കാത്തതിനാലാണ് ഭീഷണി ഉയർത്തിയതെന്നും പൊലീസിന് മൊഴി നൽകിയത്. ഇയാൾ മദ്യപിച്ച നിലയിലായിരുന്നു.

Tags:    
News Summary - IndiGo flight delayed after Chennai man makes hoax bomb call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.