Posted On
date_range Updated On
date_range ഇൻഡിഗോ വിമാനത്തിൽ പുക; ചെന്നൈ എയർപോർട്ടിൽ അടിയന്തര ലാൻഡിങ്
ചെന്നൈ: കോയമ്പത്തൂരിൽ നിന്നും പറന്നുയർന്ന ഇൻഗിഡോ വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് ചെന്നൈ വിമാനത്താവള ത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിലെ കാർഗോ ഏരിയയിൽ നിന്നാണ് പുക മുന്നറിയിപ്പ് നൽകുന്ന അലാറം അടിച്ചത്. തുടർന്ന് പൈലറ്റ് ചെന്നൈയിൽ അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയായിരുന്നു.
വിമാനം സുരക്ഷിതമായി ഇറക്കിയതായും തീപിടിത്തമോ മറ്റ് കേടുപാടുകളോ ഉണ്ടായിട്ടില്ലെന്നും കമ്പനി അറിയിച്ചു. യാത്രക്കാരും വിമാനജീവനക്കാരും സുരക്ഷിതരാണ്.
സംഭവം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുമ്പാകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.