ഇന്ത്യയിലെ യുവാക്കൾ വിദേശത്തുള്ളവരുടെ കയ്യിലെ കളിപ്പാവകളാവരുത്; സി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി നേതാവ് നിതിൻ നബിൻ

ജ​ന്ത​ർ​മ​ന്ത​റിനെ വിറപ്പിച്ചുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രക്ഷോഭം അരങ്ങേറിയതോടെ രാജ്യം പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. നീ​റ്റ് യു.​ജി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച, സി.​ബി.​എ​സ്.​ഇ മൂ​ല്യ​നി​ർ​ണ​യ ക്ര​മ​ക്കേ​ട് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​നി​യാ​ഴ്ച ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ഭരണകൂടത്തെ വലിയ രീതിയിൽ പിടിച്ചുലച്ചിട്ടുണ്ടെന്നതിന്‍റെ തെളിവാണ് ഇപ്പോൾ ബി.ജെ.പി പ്രസിഡന്‍റ് നിതിൻ നബിന്‍റെ പ്രതികരണം വ്യക്തമാക്കുന്നത്.

രാജ്യത്തെ യുവാക്കൾ വിദേശ കരങ്ങളിലെ കളിപ്പാവകളാവരുതെന്നാണ് നിതിൻ നബിൻ പറഞ്ഞത്. യുവാക്കളെ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും നിതിൻ നബിൻ വിമർശിച്ചു. റാഞ്ചിയിൽ ഒരു സംവാദ പരിപാടി അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് നിതിൻ നബിൻ സി.ജെ.പിയുടെ നീക്കങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുന്നത്.

ഇന്ത്യയിലെ യുവാക്കൾ രാഷ്ട്ര നിർമ്മാണത്തിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തിരുന്ന് ചില ആളുകൾ കരുതുന്നത് ഇന്ത്യയിലെ യുവാക്കളുടെ ദിശ നിർണ്ണയിക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ്, എന്നാൽ ഇന്ത്യയിലെ യുവാക്കൾ ഏതാനും ആളുകളുടെ കയ്യിലെ കളിപ്പാവകളാകില്ല എന്നാണ് നിതിൻ നബിൻ പറഞ്ഞത്. 

Tags:    
News Summary - India's youth should not be puppets in the hands of those abroad; BJP leader Nitin Nabin strongly criticizes CJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.