പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യയിലെ കർഷകരെ ശാക്​തീകരിക്കുമെന്ന്​ ഇസ്രായേൽ സ്ഥാനപതി

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യയിലെ കർഷകരെ ശാക്​തികരിക്കുമെന്ന് ഇന്ത്യയിലെ​ ഇസ്രായേൽ സ്ഥാനപതി റോൺ മാൽക. ഇത്​ കർഷകർക്ക്​ അവരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിന്​ കൂടുതൽ അവസരങ്ങൾ നൽകുന്നു. അതിലൂടെ കർഷകർക്ക്​ കൂടുതൽ ലാഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കൽ കാർഷിക നിയമത്തി​െൻറ യഥാർഥ ഗുണവശങ്ങൾ കർഷകർ മനസിലാക്കും. കാർഷിക മേഖലയിൽ ഇന്ത്യയും ഇസ്രായേലും തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ട്​. കർഷകർക്ക്​ അവരുടെ ഉൽപന്നങ്ങൾ നേരിട്ട്​ ഉപഭോക്​താക്കളിലെത്തിക്കാൻ ഇസ്രായേൽ സാ​ങ്കേതിക വിദ്യ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്​തമാക്കി.

പുതിയ നിയമം മൂലം ഉപഭോക്​താകൾക്കും ഗുണമുണ്ടാകും. ഇസ്രായേലിൽ കർഷക​രെ ചൂഷണം ചെയ്യുന്ന മധ്യവർത്തികളില്ല. പൂർണമായും സുതാര്യമായ സംവിധാനത്തിൽ കർഷകർ നേരിട്ട്​ ഉപഭോക്​താക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡിജിറ്റൽ സാ​ങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്​ പൂർണമായും സാധ്യമാണെന്നും ഇസ്രായേൽ സ്ഥാനപതി പറഞ്ഞു.

പുതിയ സംവിധാനവുമായി ആദ്യം പൊരുത്തപ്പെടാൻ കർഷകർക്ക്​ ബുദ്ധിമുട്ടുണ്ടാവുമെങ്കിലും പിന്നീട്​ ശരിയാകുമെന്നും റോൺ മാൽക കൂട്ടിച്ചേർത്തു. മൂന്ന്​ കാർഷിക ബില്ലുകളാണ്​ നരേന്ദ്ര മോദി സർക്കാർ കൊണ്ടു വന്നത്​. ഈ ബില്ലുകൾക്കെതിരെ കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വൻ പ്രതിഷേധം ഉയർത്തിയിരുന്നു.

Tags:    
News Summary - India's New Farm Laws Will Empower Farmers: Israeli Envoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.