ഇന്ത്യയിൽ കോവിഡ്​ ബാധിതർ 63 ലക്ഷം കടന്നു; 98,678 മരണം

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ്​ ബാധിതര​ുടെ എണ്ണം 63 ലക്ഷം കടന്നു. രാജ്യത്ത്​ 24 മണിക്കൂറിനകം 86,821പുതിയ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെ കോവിഡ്​ ബാധിര​ുടെ എണ്ണം 63,12,585 ആയി.

1181 കോവിഡ്​ മരണങ്ങളാണ്​ കഴിഞ്ഞ ദിവസം റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 98678 ആയി ഉയർന്നു. മരണനിരക്ക്​ 1.56 ശതമാനമാണ്​.

9.4 ലക്ഷം ​േ​കാവിഡ്​ ബാധിതരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 52,73,202 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ രോഗമുക്തി നിരക്ക്​ 83.53 ശതമാനമാണ്​.

സെപ്​റ്റംബർ 30വരെ 7.56 കോടി കോവിഡ്​ ടെസ്​റ്റുകൾ നടത്തിയെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. കഴിഞ്ഞ ദിവസം ​14,23,052 സാമ്പിളുകളാണ്​ പരിശോധിച്ചത്​.

രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്ന പുതിയ കോവിഡ്​ കേസുകൾ കുറയുന്നതും രോഗമുക്തി നിരക്ക്​ ഉയരുന്നതും പ്രതീക്ഷ നൽകുന്നുവെന്ന്​ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.