ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് -19 വാക്സിനേഷന്‍ 35.75 കോടി കവിഞ്ഞതായി ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 35,75,53,612 പേരാണ് പ്രതിരോധ കുത്തിവയ്പ് നടത്തിയത്. ഇതില്‍, 1,02,33,029 പേര്‍ ആദ്യ ഡോസ് സ്വകരിച്ച ആരോഗ്യ പ്രവര്‍ത്തകരാണുള്ളത്. 73,30,716 പേര്‍ക്ക് രണ്ടാം ഡോസ് ലഭിച്ചു. 1,76,03,102 ഫ്രണ്ട് ലൈന്‍ തൊഴിലാളികള്‍ക്ക് കോവിഡ് വാക്സിന്‍െറ ആദ്യ ഡോസും 97,12,243 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.
പ്രായപരിധി അനുസരിച്ച് 18നും 44 വയസിനും ഇടയിലുള്ളവരില്‍ 10,28,40,418 പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. ഇതേ വിഭാഗത്തില്‍ 29,28,112 പേര്‍ രണ്ട് ഡോസുകള്‍ ഉപയോഗിച്ച് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി.
45-60 വയസ്സിനിടയിലുള്ളവരില്‍ 9,12,90,376 പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു, അതേസമയം ഈ ഗ്രൂപ്പിലെ 1,99,97,102 പേര്‍ക്ക് രണ്ടാമത്തെ ഷോട്ട് നല്‍കി. 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരില്‍ 6,92,05,465 പേര്‍ക്ക് ആദ്യ ഡോസും 2,64,13,049 പേര്‍ക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,82,246 വാക്സിന്‍ ഡോസുകള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ എട്ട് സംസ്ഥാനങ്ങളില്‍ 18നും 44 വയസ്സിനുമിടയില്‍ 50 ലക്ഷത്തിലധികം വാക്സിന്‍ നല്‍കി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,703 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കേസാണിത്.
ഇതോടെ, ഇന്ത്യയിലെ സജീവ കോവിഡ് കേസുകള്‍ 4,64,357 ആയി കുറഞ്ഞു, ഇത് 101 ദിവസത്തിലെ ഏറ്റവും താഴ്ന്ന കേസാണ്. മൊത്തം കേസുകളുടെ 1.52 ശതമാനം സജീവ കേസുകളാണ്. ഇതോടെ രോഗമുക്തരാകുന്നവരുടെ നിരക്ക് 97.17 ശതമാനമായി ഉയര്‍ന്നു. ഇതുവരെ മൊത്തം 42.14 കോടി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.