രാജ്യത്ത്​ കോവിഡ്​ രോഗമുക്തി നിരക്ക്​ 90 ശതമാനം; ചികിത്സയിലുള്ളത്​ 6,68,154 പേർ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രോഗമുക്തി നിരക്ക്​ 90 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 62,077 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത്​ കോവിഡ്​ രോഗമുക്തി നേടിയവരുടെ എണ്ണം 70,78,123 ആയതായും കേന്ദ്ര ആ​രോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 50,129 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. തുടർച്ചയായ മൂന്നുദിവസം നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഏഴുലക്ഷത്തിൽ താഴെ നിർത്താൻ കഴിഞ്ഞതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

തുടർച്ചയായി വരുന്ന ഉത്സവ ആഘോഷങ്ങളിൽ ജനങ്ങൾ കോവിഡ്​ ജാഗ്രത കൈവെടിയരുതെന്നും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യമ​ന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

6,68,154 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ഇത്​ രാജ്യതെത കോവിഡ്​ രോഗബാധിതരുടെ എണ്ണത്തി​െൻറ 8.50 ശതമാനമാണ്​. പുതുതായി രോഗം സ്​ഥിരീകരിക്കുന്നവരിൽ 79 ശതമാനവും 10 സംസ്​ഥാനങ്ങളിൽനിന്നാണ്​. കേരളത്തിൽ പ്രതിദിനം 8000ത്തിൽ അധികം പേർക്കും മഹാരാഷ്​ട്രയിൽ 6000ത്തിൽ അധികംപേർക്കും കോവിഡ്​ സ്​ഥിരീകരിക്കുന്നുണണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ഏഴുദിവസങ്ങളിലായി 1000ത്തിൽ താഴെ മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 578 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു.

Tags:    
News Summary - Indias Covid 19 recovery rate reaches landmark 90 Percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.