നഷ്​ടപരിഹാരം പോക്കറ്റിൽ കൊണ്ടു നടക്കുകയല്ല; െകാല്ലപ്പെട്ടത്​ അനധികൃത കുടിയേറ്റക്കാർ -വി.കെ സിങ്​

ന്യൂഡല്‍ഹി: മൊസൂളില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ അനധികൃതമായണ്​ ഇറാഖിലേക്ക്​ കുടിയേറിയതെന്ന്​ വിദേശകാര്യ സഹമ​ന്ത്രി വി.കെ സിങ്​. 38 ഇന്ത്യൻ തൊഴിലാളികളുടെ മൃതദേഹങ്ങൾ തിരികെ എത്തിച്ച ശേഷം അമൃത്​സറിലെ ശ്രീ ഗുരു രാംദാസ്​ജി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇക്കാര്യം പറയേണ്ട സമയമല്ലെന്ന്​ അറിയാം. എന്നാലു​ം വ്യക്​തമാക്കുകയാണ് എന്നു പറഞ്ഞുകൊണ്ടാണ്​ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്​. കൊല്ലപ്പെട്ട 39 പേരും അനധികൃത ഏജൻറുവഴിയാണ്​ ഇറാഖിലേക്ക്​ പോയത്​. ഇവരുടെ വിവരങ്ങൾ എംബസിയുടെ പക്കൽ ഇല്ലായിരുന്നു​. അതിനാലാണ്​ രക്ഷിക്കാനാകാതിരുന്നത്​. കേരളത്തിൽ നിന്ന്​ പോയ നഴ്​സുമാർ നിയമപ്രകാരം പോയതിനാലാണ് അവരെ രക്ഷപ്പെടുത്താൻ സാധിച്ചത്​​. നഴ്​സുമാരുടെ വിവരങ്ങൾ എംബസിയിലുണ്ടായിരുന്നു​. 

എല്ലാ ഇന്ത്യക്കാരും വിദേശത്തേക്ക്​ നിയമപ്രകാരം മാത്രമേ പോകാവൂവെന്നാണ്​ താൻ ആവശ്യപ്പെടുന്നത്​. അനധികൃത ഏജൻറുമാർക്കെതിരെ സംസ്​ഥാന സർക്കാറുകൾ ശക്​തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

മരിച്ചവരുടെ ബന്ധുക്കൾക്ക്​ നഷ്​ടപരിഹാരം നൽകുന്നതിനെ കുറിച്ചുള്ള ​മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ ഇത്​ ബിസ്​കറ്റ്​ വിതരണമല്ല, ജനങ്ങളുടെ ജീവിതമാ​െണന്ന്​ അദ്ദേഹം മറുപടി പറഞ്ഞു. നഷ്​ടപരിഹാരം നൽകാണമന്ന്​ താനെങ്ങനെ പ്രഖ്യാപിക്കും. നഷ്​ടപരിഹാരം ത​​​െൻറ പോക്കറ്റിൽ കൊണ്ടു നടക്കുകയാണോ  എന്നും വി.കെ സിങ്​ ചോദിച്ചു. 

മരിച്ചവരുടെ ബന്ധുക്കൾക്ക്​ സർക്കാർ ജോലി നൽകുന്ന കാര്യത്തെ കുറിച്ച്​ ചോദിച്ചപ്പോഴും കേന്ദ്ര മന്ത്രി ക്ഷുഭിതനായി. മരിച്ചവരുടെ വീട്ടിൽ ചെന്ന്​ സർക്കാർ ജോലി ആവശ്യമുള്ള ബന്ധുക്കളു​െട വിവരം ശേഖരിക്കാൻ സാധിക്കില്ല. ഇത്​ ഫുട്​ബോൾ കളിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

കേന്ത്ര മന്ത്രിയോടൊപ്പമുണ്ടായിരുന്ന പഞ്ചാബ്​ മന്ത്രി നവ്​ജോത്​ സിങ്​ സിദ്ദു അദ്ദേഹത്തെ ശാന്തനാക്കാൻ ശ്രമിച്ചു. എന്നാൽ ബിസ്​കറ്റ്​ വിതരണം, ഫുട്​ബോൾ കളി തുടങ്ങിയ പരാമർശത്തെ  പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായി വിമർശിച്ചു. 

2014 മുതലാണ് ഇറാഖില്‍ ജോലി ചെയ്തിരുന്ന 39 ഇന്ത്യക്കാരെ കാണാതായത്. ഇവര്‍ കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് കഴിഞ്ഞ മാസം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട 39 തൊഴിലാളികളില്‍ 38 പേരുടെ ഭൗതികാവശിഷ്ടമാണ് തിരികെ കൊണ്ടുവന്നത്. ഡി എന്‍ എ പൂര്‍ണായും മാച്ച് ആകാത്ത സാഹചര്യത്തില്‍ ഒരാളുടെ മൃതദേഹം തിരികെ കൊണ്ടുവന്നിട്ടില്ല.

Tags:    
News Summary - Indian workers killed in Mosul were illegal immigrants: VK Sing - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.