ഫാത്തിമ മുസാഫർ, ജയന്തി രാജൻ, കുഞ്ഞാലിക്കുട്ടിക്കുട്ടി, ഖാദർ മൊയ്തീൻ

മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയിൽ ആദ്യമായി വനിത പ്രാതിനിധ്യം; ജയന്തി രാജനും, ഫാത്തിമ മുസാഫറും അസി.സെക്രട്ടറിമാർ, അധ്യക്ഷനായി ഖാദർ മൊയ്തീനും ജന. സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടിയും തുടരും

ചെന്നൈ: ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രഫ.ഖാദർ മൊയ്തീൻ ദേശീയ അധ്യക്ഷനായും പി.കെ.കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറിയായും തുടരും. പി.വി. അബ്ദുള്‍ വഹാബ് എം.പിയാണ് ട്രഷറർ. പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു.

കൂടാതെ മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലാദ്യമായി രണ്ടു വനിതകൾ ദേശീയ ഭാരവാഹിത്വത്തിലെത്തി. വനിത ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ചെന്നൈയിൽ നിന്നുള്ള ഫാത്തിമ മുസഫറും വനിതലീഗ് ദേശീയ സെക്രട്ടറിയായിരുന്ന വയനാട് നിന്നുള്ള ജയന്തി രാജനുമാണ് വനിത ഭാരവാഹികൾ. ഇരുവരെയും അസി.സെക്രട്ടറിമാരായാണ് തെരഞ്ഞെടുത്തത്.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്).

കെ.പി.എ മജീദ് എം.എല്‍.എ- കേരളം, എം അബ്ദുറഹ്മാന്‍, മുന്‍ എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ -യു.പി, കെ. സൈനുല്‍ ആബിദീന്‍, കേരളം എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

മുനവ്വറലി ശിഹാബ് തങ്ങള്‍ -കേരളം, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന്‍ എം.പി -കേരളം, അബ്ദുല്‍ ബാസിത് -തമിഴ്‌നാട്, ടി.എ അഹമ്മദ് കബീര്‍- കേരളം, സി.കെ സുബൈര്‍ -കേരളം എന്നിവരാണ് സെക്രട്ടറിമാർ.

ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു- കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന്‍ -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Tags:    
News Summary - Indian Union Muslim League National Committee office bearers announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.