ബാങ്കോക്ക്: തായ്‍ലന്റിലെ ഫുക്കറ്റിലെ ഒരു പ്രശസ്തമായ പാർക്കിൽ കടുവയ്ക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെ യുവാവിനെ കടുവ ആക്രമിച്ചു. കടുവകളുമായി അടുത്ത് ഇടപഴകുന്നതിനുവേണ്ടി സജ്ജീകരിച്ചിരിക്കുന്ന ടൈഗർ കിങ്ഡത്തിലാണ് ഇന്ത്യക്കാരനായ വിനോദ സഞ്ചാരിയുടെ നേർക്ക് ആക്രമണം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്.
കടുവയ്ക്കടുത്തേക്ക് യുവാവ് സെൽഫിയെടുക്കാൻ വേണ്ടി ഇരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയ്ക്ക് 30 ലക്ഷത്തിലധികം കാഴ്ചക്കാരാണുള്ളത്. വിനോദ സഞ്ചാരികളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വിഡിയോക്ക് താഴെ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.