Posted On
date_range Updated On
date_range ലണ്ടനിൽ കാണാതായ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ
ലണ്ടൻ: യു.കെയിൽ കഴിഞ്ഞമാസം മുതൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ലണ്ടനിലെ തെയിംസ് നദിയിൽ നിന്നാണ് 23 കാരനായ മിത്കുമാർ പട്ടേലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് മിത്കുമാർ ഉന്നതപഠനത്തിനായി ലണ്ടനിലെത്തിയത്. നവംബർ 17മുതൽ കാണാതാവുകയായിരുന്നു.
മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നിഗമനം. കാണാതായതുമുതൽ ഇദ്ദേഹത്തെ കണ്ടെത്താനായി അന്വേഷണം തുടങ്ങിയിരുന്നു. നവംബർ 20മുതൽ ഷെഫീൽഡ് ഹാലം യൂനിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിനൊപ്പം ആമസോണിൽ പാർടൈം ജോലിയും ചെയ്യേണ്ടതായിരുന്നു മിത്കുമാർ.
തിരോധാനത്തിനു പിന്നാലെ മിത്കുമാറിന്റെ ബന്ധു ധനസമാഹരണം തുടങ്ങിയിരുന്നു. ഈ തുക കുടുംബത്തിന് കൈമാറുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.