Posted On
date_range Updated On
date_range ട്രക്കിടിച്ച് വലിച്ചിഴച്ചു; കാനഡയിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം
ടൊറന്റോ: സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർഥി മരിച്ചു. ഹരിയാന കർണാൽ സ്വദേശി കാർത്തിക് സൈനി (20) ആണ് മരിച്ചത്. ഇടിച്ചതിനു ശേഷം ട്രക്ക് കാർത്തികിനെ അൽപദൂരം സൈക്കിളിൽ വലിച്ചിഴക്കുകയും ചെയ്തു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 2021 ആഗസ്റ്റിലാണ് കാർത്തിക് സൈനി കാനഡയിലെത്തിയത്. കാനഡയിലെ ഷെറിഡൻ കോളേജ് വിദ്യാർഥിയാണ്. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്നും സംസ്കാരച്ചടങ്ങുകൾ നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.