Posted On
date_range Updated On
date_range ഊബർ ആപ്പിലെ സുരക്ഷാവീഴ്ച കണ്ടെത്തിയ ഇന്ത്യൻ ടെക്കിക്ക് 4.6 ലക്ഷം പാരിതോഷികം
സാൻഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി നെറ്റ് വർക്കായ ഊബറിന്‍റെ അപ്ലിക്കേഷനിലെ സുരക്ഷാവീഴ്ച കണ്ടെത്തിയ ഇന്ത്യൻ ട െക്കിക്ക് 4.6 ലക്ഷം രൂപ പാരിതോഷികം. സൈബർ സുരക്ഷാ ഗവേഷകനായ ആനന്ദ് പ്രകാശ് ആണ് ഊബർ ആപ്പിലെ സുരക്ഷാവീഴ്ച റിപ്പോർട്ട ് ചെയ്തത്.
ഏതൊരാളുടെയും ഊബർ അക്കൗണ്ടിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ കഴിയുന്ന വീഴ്ചയാണ് ആനന്ദ് പ്രകാശ് റിപ്പോർട്ട് ചെയ്തത്. ഊബർ ആപ്പിലെ എ.പി.ഐ റിക്വസ്റ്റ് ഫങ്ഷനിലാണ് ഈ വീഴ്ചയുണ്ടായിരുന്നത്.
വിവരം ലഭിച്ചയുടൻ സുരക്ഷാവീഴ്ച പരിഹരിച്ചതായി ഊബർ അറിയിച്ചു. 20 ലക്ഷം ഡോളർ ലോകമെമ്പാടുമുള്ള സൈബർ സുരക്ഷാ ഗവേഷകർക്ക് നൽകുന്നുണ്ടന്നും ഊബർ അറിയിച്ചു.
നേരത്തെ, ഊബർ സംവിധാനത്തിൽ കടന്നുകയറി സൗജന്യമായി യാത്ര ചെയ്യാവുന്ന സുരക്ഷാവീഴ്ചയും ആനന്ദ് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.