ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ പാർസൽ സർവീസ് കൂടുതൽ ജനകീയമായി വികസിപ്പികുന്നതിന്റെ ഭാഗമായി നിലവിലുള്ള സെക്യൂറിറ്റി ചാർജുകളും മറ്റും കുറച്ച് കുടുതൽ സ്വകാര്യ സംരംഭകരെ ആകർഷിക്കുന്നു. മുംബൈ-കൊൽക്കത്ത റൂട്ടിൽ ഡോർ ടു ഡോർ ഡെലിവറി സമ്പ്രദായത്തോടെ പാർസൽ സർവീസ് ആരംഭിച്ചു.
10 കോടി വാർഷിക വരുമാനമുള്ള കമ്പനികളാവണം റെയൽവേ പാർസലിന് ടെൻഡർ സമർപ്പിക്കേണ്ടതെന്ന നിബന്ധന ഒഴിവാക്കി. ഒന്നിച്ച് പാഴ്സൽ അയക്കാൻ 50 ലക്ഷത്തിന്റെ വാർഷിക വരുമാനമുള്ള കമ്പനികളാവണം എന്ന നിബന്ധനയും ഒഴിവാക്കി.
നിലവിലുള്ള ട്രെയിനുകളിലെ പാഴ്സലിനുള്ള ഇടം വർധിപ്പിക്കും. കൂടുതൽ സംരംഭകരെ ബിസിനസിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. സംരംഭകരായി എംപാനൽ ചെയ്യാൻ മിനിമം 20,000 രൂപ കെട്ടിവെക്കണമെന്ന നിബന്ധനയും ഒഴിവാക്കി.
മുംബൈ-കൊൽക്കത്ത റൂട്ടിൽ ഡോർ ടു ഡോർ ഡെലിവറി സമ്പ്രദായത്തോടെ പാർസൽ സർവീസിന് ഒക്ടോബറിൽ റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചിരുന്നു.
റയിൽവേ വഴി പാഴ്സൽ സർവീസ് നടത്തുന്നതിലൂടെ കമ്പനികൾക്ക് 7.5 ശതമാനം ചെലവ്കുറയ്ക്കാനും 30 ശതമാനം സമയം ലാഭിക്കാനും കഴിയുമെന്നാണ് റെയിൽവേയുടെ കണക്ക്.
പൊതുമേഖലാ സ്ഥാപനമായ കണ്ടയിനർ കോർപറേഷൻ ഓഫ് ഇന്ത്യ (കോൺകർ) കൂടുതൽ സംരംഭകരെ ചേർത്ത് തങ്ങളുടെ സേവനം കൂടുതൽ വിപുലീകരിക്കും. അതായത്, പാഴ്സലുകൾ ഒട്ടും വൈകിക്കാതെ ജനങ്ങളിലെത്തിക്കുന്ന സംവിധാനമാണ് ഇവർ ആലോചിക്കുന്നത്. ഓൺലൈൻ വഴി ബുക്ചെയ്ത് പാഴ്സൽ അയക്കാനുള്ള സംവിധാനം നിലവിൽ വരും. റീട്ടയിൽ ഉപഭോക്താകൾക്കും ഇനി പാഴ്സലുകൾ അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.