Posted On
date_range Updated On
date_range കരുണാനിധിയെ രാഷ്ട്രപതി സന്ദർശിച്ചു
ചെന്നൈ: അസുഖ ബാധിതനായി ചികിത്സയിലിരിക്കുന്ന ദ്രാവിഡ മുേന്നറ്റ കഴകം (ഡി.എം.കെ) അധ്യക്ഷൻ എം. കരുണാനിധിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയിൽ സന്ദർശിച്ചു. കരുണാനിധിയേയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറേയും കുടുംബാംഗങ്ങളേയും കണ്ട് വിവരങ്ങൾ ആരാഞ്ഞുവെന്നും കലൈഞ്ജർ എത്രയും പെെട്ടന്ന് രോഗ മുക്തനാവെട്ടയെന്ന് ആശംസിക്കുന്നതായി രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
കരുണാനിധിയുടെ മകനും ഡി.എം.കെ വർക്കിങ് പ്രസിഡൻറുമായ എം.കെ. സ്റ്റാലിൻ, മകളും ഡി.എം.കെ എം.പിയുമായ കനിമൊഴി എന്നിവരുമായി രാഷ്ട്രപതി ആശയവിനിമയം നടത്തി. രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കരുണാനിധിയെ വിവിധ രാഷ്ട്രീയ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.