Posted On
date_range Updated On
date_range വിവിധ കടൽക്കൊള്ള ഓപറേഷനുകളിലൂടെ നൂറിലേറെ പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നാവികസേന
ഡൽഹി: വിവിധ കടൽക്കൊള്ള വിരുദ്ധ ഓപറേഷനുകളിൽ പാകിസ്ഥാനിൽ നിന്നുള്ള 27 പേരെയും ഇറാനിൽ നിന്നുള്ള 30 പേരേയുമടക്കം നൂറിലധികംപേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നാവികസേന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അറബിക്കടലിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 10 യുദ്ധക്കപ്പലുകൾ, പി-8ഐ നിരീക്ഷണ വിമാനം, സീ ഗാർഡിയൻ ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. അറബിക്കടലിലെ കടൽക്കൊള്ള വിരുദ്ധ ഓപ്പറേഷൻ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ നാവികസേനയുടെ വാർത്താസമ്മേളനം.
ഇന്ത്യൻ നാവികസേനാ പിടികൂടിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ന് രാവിലെ മുംബൈയിലെത്തിച്ച് പൊലീസിന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.