ഇന്ത്യക്കാരനേയും ഗർഭിണിയായ ഭാര്യയേയും യു.എസിൽ മരിച്ച നിലയിൽ കണ്ടെത്തി

വാഷിങ്​ടൺ: ഇന്ത്യൻ ദമ്പതികളെ യു.എസിൽ മരിച്ച നിലയിൽ കണ്ടെത്തി. റസ്​റ്ററൻറ്​ ഉടമകളായ മൻമോഹൻ മാൾ (37), ഗരിമ കോത്താ രി (35) എന്നിവരാണ്​ മരിച്ചത്​. ഗരിമ അഞ്ചു മാസം ഗർഭിണിയായിരുന്നു. ഗരിമയെ അവർ താമസിക്കുന്ന അപ്പാർട്ട്​മ​െൻറിലും​ മ ൻ മോഹൻ മാളി​​െൻറ സമീപത്തെ ഹഡ്​സൺ നദിയിലുമായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്​.

യുവതിയുടെ അരക്ക്​ മുകളിലേക്ക്​ നിരവധി മുറിവുകളുണ്ട്​. കഴിഞ്ഞ ഞായറാഴ്​ചയാണ്​ ഗരിമ കോത്താരിയെ ജേഴ്​സി സിറ്റി പൊലീസ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. ഗരിമയുടേത്​ കൊലപാതകവും​ മൻമോഹൻ മാളി​േൻറത്​ ആത്മഹത്യയുമാണെന്നാണ്​ പൊലീസ്​ നിഗമനം​. എങ്കിലും പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചാൽ മാത്രമേ മരണ​ത്തെ കുറിച്ച്​ വ്യക്തമായ ധാരണ ലഭിക്കൂ.

മൻ​േമാഹന്​ കൊളംബിയ സർവകലാശാലയിൽ ബിരുദാനന്തര ബിരുദം ചെയ്യാനായാണ്​ ഇവർ യു.എസിലെത്തിയത്​. മികച്ച പാചക വിദഗ്​ദയായിരുന്നു ഗരിമ കോത്താരി. ജേഴ്​സി സിറ്റിയിൽ നുക്കാഡ്​ എന്ന റസ്​​റ്ററൻറ്​ നടത്തുകയായിരുന്നു​ ദമ്പതികൾ.


Tags:    
News Summary - Indian Man, Pregnant Wife Found Dead In Murder-Suicide In US -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.