കാഞ്ചീപുരം: അമേരിക്കൻ യുവതിെയ ഇന്ത്യൻ ഭർത്താവ് തമിഴ്നാട്ടിലെ തെരുവിൽ ഉപേക്ഷിച്ചെന്ന് പരാതി. വെല്ലഗേറ്റിൽ വിദേശ വനിത അലഞ്ഞു തിരിയുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
യുവതി പ്രദേശത്തെ ഒാേട്ടാ ഡ്രൈവർമാരോട് സംസാരിച്ചിരുന്നു. ഭർത്താവ് ഇന്ത്യക്കാരനാണെന്നും ചെന്നൈയിലെ വേലച്ചേരിയിലാണ് ഇരുവരും താമസിച്ചതെന്നും യുവതി പറഞ്ഞു. ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് യുവതിയെ വെല്ലഗേറ്റിൽ ഇറക്കിവിട്ട് കാറോടിച്ചു പോയിയെന്നും പരാതിയിൽ പറയുന്നു.
പൊലീസ് യുവതിയെ സർക്കാറിെൻറ സ്ത്രീകൾക്കായുള്ള അഭയകേന്ദ്രത്തിലാക്കി. സംഭവത്തിൽ പ്രതികരിക്കാൻ യുവതിയുടെ ഭർത്താവ് തയാറായില്ലെന്ന് പി.ടി.െഎ റിപോർട്ട് ചെയ്തു. തെൻറ അഭിഭാഷകൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്ന് അയാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.