2030ഓടെ ഇന്ത്യൻ വിമാനയാത്രികരുടെ എണ്ണം ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി

2023ഓടുകൂടി ഇന്ത്യയിലെ വിമാനയാത്രികാരുടെ എണ്ണം നിലവിലെ 24 കോടിയിൽ നിന്ന് 50 കോടിയായി വർധിക്കുമെന്ന് പ്രാധാനമന്ത്രി നരേന്ദ്ര മോദി. ഇന്റർ നാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ 81ാമത് വാർഷിക ജനറൽ മീറ്റിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

15 ശതമാനം വനിതാ പൈലറ്റുമാരെ ഉൾകൊള്ളുന്ന ഇന്ത്യൻ വ്യോമയാനമേഖല ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ വ്യോമയാന തൊഴിൽ ശക്തിയാണെന്ന് മോദി കൂട്ടിച്ചേർത്തു. ആഗോളശരാശരിയുടെ 5 ശതമാനമാണ് ഇന്ത്യയിലെ വനിതാ പൈലറ്റുമാരുടെ എണ്ണം.

2047 ഓടെ വിമാനത്താവളങ്ങളുടെ എണ്ണം നിലവിലെ 162ൽ നിന്ന് 350 ആയി വർധിക്കുമെന്നും എയർ കാർഗോ 3.5 മില്യണിൽ നിന്ന് 10 മില്യണായി വർധിക്കുമെന്നും മോദി പറഞ്ഞു.

ഡിസൈൻ, ഡെലിവറി എന്നിവയിൽ ആഗോള ഏവിയേഷൻ വിതരണശൃംഖലയുടെ അവിഭാജ്യ ഘടകമായി ഇന്ത്യ മാറികൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം വിമാന യാത്രകൾ കടലാസ് രഹിതമാക്കികൊണ്ട് ഇന്ത്യ നടപ്പിലാക്കിയ ഡിജിയാത്ര മറ്റു രാജ്യങ്ങളും മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ടു.

Tags:    
News Summary - indian flyers will become double by 2030

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.