രാകേഷ് പാൽ
Posted On
date_range Updated On
date_range ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ചെന്നൈ സന്ദർശനത്തിനുള്ള ഒരുക്കങ്ങളെ കുറിച്ച് ഞായറാഴ്ച ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനിടെയാണ് രാകേഷ് പാലിന് ഐ.എൻ.എസ് അഡയാറിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഉടൻ തന്നെ ഉച്ചയ്ക്ക് 2.30ഓടെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി ഏഴു മണിയോടെ മരിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും രാജീവ് ഗാന്ധി ആശുപത്രിയിൽ എത്തി രാകേഷ് പാലിന് അന്തിമോപചാരം അർപ്പിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 25ആമത് ഡയറക്ടർ ജനറലായി രാകേഷ് പാൽ നിയമിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.