ഹിമാലയത്തിൽ കുടുങ്ങിയ ഹംഗേറിയൻ ട്രക്കറെ 30 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: ട്രക്കിംങിനിടയിൽ വഴിതെറ്റി ഹിമാലയൻ പർവതനിരകളിൽ അകപ്പെട്ട ഹംഗേറിയൻ ട്രെക്കറെ ഇന്ത്യൻ സൈന്യംരക്ഷപ്പെടുത്തി. 30 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. ഹംഗേറിയൻ പൗരനെ ചികിത്സക്കായി ഹെലികോപ്റ്ററിൽ ഉദ്ദംപൂരിലെത്തിച്ചതായും സൈന്യത്തിന്‍റെ ഔദ്യോഗിക പ്രസ്താവനയിൽ പറ‍യുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റ് സ്വദേശിയായ അക്കോസ് വെറംസിനെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.

ട്രക്കിങിനിടെ വഴിതെറ്റിയ ഇയാൾ മലനിരകളിൽ അകപ്പെടുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കിഷ്ത്വാറിലെ പദ്ദർ മേഖലയിലെ ഉമാസിലയിൽ വെച്ച് ഇയാളെ അവശനിലയിൽ കണ്ടെത്തി. തുടർന്ന് അടിയന്തര വൈദ്യ സഹായം നൽകുകയും കൂടുതൽ ചികിത്സകൾക്കായി ഹെലികോപ്റ്റർ മാർഗം ഉദ്ദംപൂരിലെത്തിക്കുകയുമായിരുന്നു.

അതേസമയം, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതിന് ഇന്ത്യൻ സേനയോടും മറ്റ് ടീം അംഗങ്ങളോടും നന്ദി അറിയിക്കുന്നതായി ഹംഗറിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. ഇത് അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമാണ്. അഭിമാന നിമിഷമാണെന്നും എംബസിയുടെ ട്വീറ്റിൽ പറയുന്നു.

Tags:    
News Summary - Indian Army rescues Hungarian trekker from J&K's Kishtwar after 30-hour-long search operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.