ഇന്ത്യൻ സേന ലോകത്തെ ഏറ്റവും മികച്ചത് -വ്യോമസേന മേധാവി

ന്യൂഡൽഹി: യുദ്ധമുഖത്തെ എല്ലാ വെല്ലുവിളികളും നേരിടാവുന്ന തരത്തിൽ ലോകത്തെ ഏറ്റവും മികച്ച പരിശീലനം ലഭിച്ച സേനയാണ് ഇന്ത്യയുടേതെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി. ഡൽഹിയിൽ വിമുക്തഭട ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻഗാമികളുടെ സമാനതകളില്ലാത്ത നേതൃത്വവും ദീർഘവീക്ഷണവും സമർപ്പിത മനസ്സുമാണ് സൈന്യത്തിന്റെ മികവിന് കാരണം. സേനയിൽനിന്ന് വിരമിച്ചവർക്ക് പെൻഷൻ, ബാങ്ക് അക്കൗണ്ടിലെത്തിക്കുന്ന ‘സ്പർശ്’ പദ്ധതിയിലേക്ക് കഴിഞ്ഞവർഷം 1.85 ലക്ഷം പേർ മാറിയതായും അദ്ദേഹം പറഞ്ഞു. നാവികസേന മേധാവി അഡ്മിറൽ ആർ. ഹരികുമാറും ചടങ്ങിൽ പങ്കെടുത്തു.

വിമുക്ത ഭടന്മാരുടെ ക്ഷേമം കേന്ദ്ര സർക്കാർ ഉറപ്പാക്കും -രാജ്നാഥ് സിങ്

കാൺപുർ/ലഖ്നോ: വിമുക്ത ഭടന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് aസിങ്. വൺ റാങ്ക് വൺ പെൻഷനാകട്ടെ, ആരോഗ്യപരിരക്ഷാ പദ്ധതികളാകട്ടെ, തൊഴിലവസരം സൃഷ്ടിക്കലാകട്ടെ സൈനികരുടെ ക്ഷേമത്തിനായി മോദിസർക്കാർ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സായുധസേന വിമുക്തഭട ദിനാചരണത്തോടനുബന്ധിച്ച് ഉത്തർപ്രദേശിലെ കാൺപുരിലെ വ്യോമസേന താവളത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സൈനികർ ജാതിക്കും മതത്തിനും അതീതരായി ഉയർന്നുനിൽക്കുന്നവരാണ്. രാജ്യം സുരക്ഷിതമാണെങ്കിൽ എല്ലാം സുരക്ഷിതമാണെന്ന് അവർക്ക് അറിയാം. അവരുടെ സമഗ്രതയും പ്രഫഷനലിസവും മാനവികതയും ധീരതയും ലോകം മുഴുവൻ തിരിച്ചറിഞ്ഞതാണ്. -അദ്ദേഹം പറഞ്ഞു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, എയർ മാർഷൽ വിഭാസ് പാണ്ഡെ, കാൺപുർ എയർഫോഴ്സ് സ്റ്റേഷനിലെ എയർ ഓഫിസർ കമാൻഡിങ് എയർ കമ്മഡോർ എം.കെ. പ്രവീൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Indian armed forces one of the finest in the world: IAF chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.