കൊൽക്കത്ത: വെള്ളത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യ മെട്രോ സർവീസ് ഉടൻ യാഥാർഥ്യമാകും. ഹുഗ്ലീ നദിയിൽ തുരങ്കത്തിന്റെ പണി പൂർത്തിയായാൽ വെള്ളത്തിനടിയിലൂടെ മെട്രോ സർവീസുള്ള ഇന്ത്യയിലെ ആദ്യ നഗരമായി കൊൽക്കത്ത മാറും.
ഈസ്റ്റ് -വെസ്റ്റ് മെട്രോ ഇടനാഴിയിൽ ഹൗറ മൈതാൻ സെക്ടറിനേയും സാൾട്ട് ലേക്കിലെ സെക്ടർ വിയേയും ബന്ധപ്പിക്കാനാണ് ഹൂഗ്ലി നദിയിൽ രണ്ട് ടണലുകൾ നിർമിച്ചത്. വൈകാതെ പാതയിലൂടെ മെട്രോ ട്രെയിനിന്റെ ട്രയൽ റൺ നടത്തുമെന്ന് കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ഇതിൽ ഹൂഗ്ലി നദിയിലെ തുരങ്കവും ഉൾപ്പെടുന്നു
ആറ് കോച്ചുകളുള്ള മെട്രോ ട്രെയിൻ ഉപയോഗിച്ചാവും ട്രയൽ റൺ നടത്തുക. ഹൂഗ്ലി നദിയിലെ തുരങ്കത്തിനുള്ളിലൂടെ മണിക്കൂറിൽ 80 കിലോ മീറ്റർ വേഗതയിലാവും മെട്രോ സഞ്ചരിക്കുക. ഒരു മിനിറ്റിൽ താഴെ സമയം മാത്രം മതിയാകും മെട്രോക്ക് തുരങ്കം കടക്കാൻ. കൊൽക്കത്ത മെട്രോയുടെ ഈസ്റ്റ് -വെസ്റ്റ് ഇടനാഴിയുടെ ആകെ നീളം 15 കിലോ മീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.