ന്യൂഡൽഹി: പാർലമെന്ററി ജനാധിപത്യത്തിന്റെ സുപ്രധാന ദിനമാണ് ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര മന്ത്രിസഭയിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം ഇന്ന് ലോക്സഭയിൽ ചർച്ച ചെയ്ത് വോട്ടിനിടാൻ നിൽക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.
ക്രിയാത്മകവും തുറന്ന ചർച്ചക്കുമായി സഹപ്രവർത്തകരായ എം.പിമാർ ഈ അവസരത്തെ ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നു. രാജ്യത്തെ ജനങ്ങളോടും ഭരണഘടനയോടും നാം കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ദിവസം ജനങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Today is an important day in our Parliamentary democracy. I am sure my fellow MP colleagues will rise to the occasion and ensure a constructive, comprehensive & disruption free debate. We owe this to the people & the makers of our Constitution. India will be watching us closely.
— Narendra Modi (@narendramodi) July 20, 2018
അവിശ്വാസത്തിൽ സർക്കാറിന് പ്രത്യക്ഷത്തിൽ ഭീഷണിയില്ലെങ്കിലും എൻ.ഡി.എ സഖ്യത്തിൽ വിമതരായി പ്രവർത്തിക്കുന്ന ശിവസേന അവസാന നിമിഷം ബി.ജെ.പിയെ സമ്മർദത്തിലാക്കി. വ്യാഴാഴ്ച പകൽ അവിശ്വാസത്തെ എതിർക്കാൻ അംഗങ്ങൾക്ക് വിപ്പ് നൽകിയ ശിവസേന രാത്രി വിപ്പ് പിൻവലിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയേ നിലപാട് വ്യക്തമാക്കൂ സേന വൃത്തങ്ങൾ അറിയിച്ചു.
18 എം.പിമാരാണ് ശിവസേനക്കുള്ളത്. അതേസമയം എൻ.ഡി.എ സഖ്യത്തിൽ അംഗമല്ലെങ്കിലും പിന്തുണച്ചു പോരുന്ന എ.െഎ.എ.ഡി.എം.കെയുടെ പിന്തുണ ബി.ജെ.പി ഉറപ്പാക്കിയിട്ടുണ്ട്. ബി.ജെ.പിയിലെ തന്നെ വിമതരെ പ്രതിനിധീകരിക്കുന്ന ശത്രുഘ്നൻ സിൻഹ അടക്കമുള്ളവരും അവിശ്വാസ പ്രമേയത്തിനെതിരെ വോട്ടു ചെയ്യും.
സർക്കാറിനെ താഴെ വീഴ്ത്താൻ കഴിയില്ലെന്ന ബോധ്യം പ്രതിപക്ഷത്തിനുമുണ്ട്. അതേസമയം, മോദിസർക്കാറിെൻറ വികല നടപടികൾ, ആൾക്കൂട്ട അതിക്രമങ്ങൾ, അസഹിഷ്ണുത, രാജ്യത്ത് നിലനിൽക്കുന്ന ഭയപ്പാടിെൻറ അന്തരീക്ഷം തുടങ്ങി വിവിധ വിഷയങ്ങൾ സഭയിൽ ഉന്നയിച്ച് ബി.െജ.പി ഭരണത്തെ തുറന്നുകാട്ടാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്.
കോൺഗ്രസ്, സി.പി.എം, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ടി.ഡി.പി തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികൾ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നു. െഎക്യം ഉയർത്തിക്കാട്ടാൻ പ്രതിപക്ഷം ശ്രമിക്കുേമ്പാൾ, പ്രതിപക്ഷത്തെ വൈരുദ്ധ്യങ്ങൾ പുറത്തു കൊണ്ടുവരാനുള്ള അവസരമായാണ് ബി.ജെ.പി അവിശ്വാസ ചർച്ചയെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.