ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്സിനുകൾക്ക് മൂന്നുമാസത്തേക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കൾക്കുമുള്ള കസ്റ്റംസ് തീരുവയും ആരോഗ്യ സെസ്സും ഇത്ര തന്നെ കാലയളവിൽ ഒഴിവാക്കും. ഉടൻ ഇത് പ്രാബല്യത്തിൽ വരും.
രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനമെടുത്തത്. രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍റെയും വീടുകളിലും ആശുപത്രികളിലുമുള്ള രോഗികളുടെ പരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
ഓക്‌സിജന്‍റെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ചികിത്സാ സാമഗ്രികളുടെ കസ്റ്റംസ് ക്ലിയറന്‍സ് തടസ്സമില്ലാതെയും വേഗത്തിലും നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി. ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ, എ.െഎ.ഐ.എം.എസ് ഡയറക്ടർ രൺദീപ് ഗുലേറിയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മെഡിക്കൽ ഓക്സിജൻ, ഫ്ലോമീറ്റർ ഉള്ള ഓക്സിജൻ കോൺെസൻട്രേറ്റർ, റഗുലേറ്റർ, കണക്റ്റേഴ്സ് ആൻഡ് ട്യൂബിങ് വി.പി.എസ്.എ (വാക്വം പ്രഷർ സ്വിങ് അലബ്സോർപ്ഷൻ, പ്രഷർ സ്വിങ് അബ്സോർപ്ഷൻ (പി.എസ്.എ) തുടങ്ങിയവയുടെ ഇറക്കുമതി പുതിയ തീരുമാനം എളുപ്പമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.