Posted On
date_range Updated On
date_range അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരം
ബാലസോർ: ആണവായുധം വഹിക്കാൻ ശേഷിയുള്ള അഗ്നി-1 ബാലിസ്റ്റിക് മിസൈലിന്‍റെ പരീക്ഷണം വിജയകരം. ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിലെ (വീലർ ദ്വീപ്) താൽകാലിക വിക്ഷേപണത്തറയിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ 700 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം തകർത്തു.
കരസേനയുടെ സ്‌ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിന്‍റെ പരിശീലനത്തിന്‍റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല-ഭൂതല മിസൈലാണ് അഗ്നി-1. 12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമുള്ള അഗ്നി-1ന് ഒരു ടണ്ണിലധികം ആണവ പോർമുന വഹിക്കാന്‍ ശേഷിയുണ്ട്.
ഡി.ആർ.ഡി.ഒയുടെ അഡ്വാൻസ് സിസ്റ്റംസ് ലബോറട്ടറിയാണ് മിസൈൽ വികസിപ്പിച്ചത്. നേരത്തെ, 5000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.