ജനീവ: വസൂരിയെയും പോളിയോ രോഗത്തെയും ഉൻമൂലനം ചെയ്ത അനുഭവമുള്ള ഇന്ത്യക്ക് കൊറോണയെ നേരിടാനും കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ജെ റയാൻ.
"രണ്ട് പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യുന്നതിൽ ഇന്ത്യ ലോകത്തെ നയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യക്ക് നല്ല ശേഷിയുണ്ട്. ജനസംഖ്യ ഏറെയുള്ള രാജ്യം കൊറോണ വൈറസിെൻറ കാര്യത്തിൽ പ്രത്യേക പരിഗണന നൽകണം. ലാബുകളുടെ എണ്ണം വർധിപ്പിക്കണം” റയാൻ പറഞ്ഞു. കൊറോണയെ തടയാൻ കുറുക്കുവഴികളൊന്നുമില്ല. മുമ്പ് ചെയ്തതുപോലെ ഇന്ത്യപോലുള്ള രാജ്യങ്ങൾ ലോകത്തിന് വഴികാണിക്കണം -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.