ആശ്വാസം നൽകി കോവിഡ്​ കണക്കുകൾ; പ്രതിദിന രോഗികളുടെ എണ്ണം 60,000ത്തിൽ താഴെയെത്തി​

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 60,000ത്തിൽ താഴെയെത്തി. 81 ദിവസത്തിന്​ ശേഷമാണ്​ രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്​. 58,419 പേർക്കാണ്​ കഴിഞ്ഞ ദിവസം ​രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 87,619 പേർക്ക്​ രോഗമുക്തിയുണ്ടായി. മരണസംഖ്യ വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം 1576 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 2,98,81,965 ആയി ഉയർന്നു. 2,87,66,009 പേർക്ക്​ രോഗമുക്​തിയുണ്ടായി. 3,86,713 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 7,29,243 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 27,66,93,572 പേർക്ക്​ വാക്​സിൻ നൽകുകയും ചെയ്​തു.

അതേസമയം, രാജ്യത്തെ കോവിഡ്​ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട്​ എയിംസ്​ മുന്നറിയിപ്പ്​ നൽകി. ആറ്​ മുതൽ എട്ട്​ ആഴ്​ചക്കുള്ളിൽ മൂന്നാം തരംഗമുണ്ടാവുമെന്നാണ്​ എയിംസ്​ മുന്നറിയിപ്പ്​. ലോക്​ഡൗൺ പിൻവലിച്ചാലും കോവിഡ്​ പ്രോ​ട്ടോകോൾ ജനങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന്​ ഉറപ്പ്​ വരുത്തണമെന്ന്​ കേ​ന്ദ്രസർക്കാർ സംസ്ഥാനങ്ങളോട്​ നിർദേശിച്ചു.

Tags:    
News Summary - india sees less than 60,000 new cases after 81 days; tally nearing 3 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.