ന്യൂഡൽഹി: മൂസിലിൽനിന്ന് െഎ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ കണ്ടെത്തുന്നതിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇറാഖ് സർക്കാറിെൻറ സഹായം തേടി. സഹമന്ത്രി വി.കെ. സിങ്ങിെൻറ ബദുഷിലേക്കുള്ള സന്ദർശനത്തിന് വേണ്ട സഹായം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിലും രാജ്യത്തിെൻറ അഖണ്ഡതയുറപ്പിക്കാനുള്ള ശ്രമത്തിലും ഇറാഖിെല സർക്കാറിനും ജനങ്ങൾക്കും ഇന്ത്യയുടെ പിന്തുണ സുഷമ അറിയിച്ചതായും മന്ത്രാലയവക്താവ് ഗോപാൽ ബഗ്ലായ് അറിയിച്ചു. ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹീം അൽ ജാഫരിയുടെ ഇന്ത്യ സന്ദർശനം സംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ബഗ്ലായ്.
ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ഇരുമന്ത്രിമാരും ചർച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് ഇറാഖ് സർക്കാറിന് കൂടുതൽ വിവരം ലഭിക്കുേമ്പാൾ വി.കെ. സിങ്ങിെൻറ സന്ദർശനത്തിന് സഹായം ചെയ്യണമെന്ന് സുഷമ ജാഫരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഉൗർജസുരക്ഷക്ക് ഇറാഖ് നൽകുന്ന സംഭാവനക്ക് മന്ത്രിയോട് സുഷമ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.