ഇന്ത്യയുടെ പര്യായമാണ്​ ആർ.എസ്​.എസ്​; ഇംറാൻ ഖാന്​ മറുപടി

ന്യൂഡൽഹി: ആർ.എസ്​.എസിനെതിരായ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ യു.എൻ പൊതുസഭയിൽ നടത്തിയ പരാമർശത്തിന്​ മറുപട ിയുമായി സംഘടനയുടെ ജോയിൻറ്​ സെക്രട്ടറി കൃഷ്​ണ ഗോപാൽ.

ആർ.എസ്​.എസ്​ ഇന്ത്യയിൽ മാത്രമാണുള്ളത്​. ഞങ്ങൾക്ക്​ മ റ്റ്​ ശാഖകളില്ല. ഞങ്ങളോട്​ പാകിസ്​താന്​ ദേഷ്യമുണ്ടെങ്കിൽ അതിനർഥം ഇന്ത്യയോടും അവർക്ക്​ വിരോധമുണ്ടെന്നാണ്​. ഇന്ത്യയും ആർ.എസ്​.എസും പര്യായങ്ങളാണ്​. ഇന്ത്യയേയും ആർ.എസ്​.എസിനേയും ലോകം ഒരു​ പോലെ കാണണമെന്നാണ്​ ഞങ്ങളുടെ ആഗ്രഹമെന്നും ഗോപാൽ പറഞ്ഞു.

യു.എൻ പൊതുസഭയിലെ പ്രസംഗത്തിനിടെ ആർ.എസ്​.എസിനെ ശക്​തമായി വിമർശിച്ച്​ ഇംറാൻ രംഗത്തെത്തിയിരുന്നു. ആർ.എസ്​.എസ്​ ക്യാമ്പുകൾ തീവ്രവാദികൾക്ക്​ പരിശീലനം നൽകുന്ന കേന്ദ്രങ്ങളാണെന്ന്​ ഇന്ത്യയുടെ മുൻ ആഭ്യന്തരമന്ത്രി വ്യക്​തമാക്കിയിരുന്നതായി ഇംറാൻ ഖാൻ പറഞ്ഞിരുന്നു. ഹിറ്റ്​ലറുടെയും മുസ്സോളിനിയുടെയും ആശയങ്ങളാണ്​ ആർ.എസ്​.എസിനെ​ പ്രചോദിപ്പിക്കുന്നതെന്നും ഇംറാൻ വ്യക്​തമാക്കിയിരുന്നു​.

Tags:    
News Summary - India, RSS are synonymous: Sangh leader’s message-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.