Posted On
date_range Updated On
date_range രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 25000ത്തിൽ അധികംപേർക്ക് രോഗം
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 85 ദിവസത്തെ ഇടവേളക്ക് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 25,000 കടന്നു.
24 മണിക്കൂറിനിടെ 26,291 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇേതാടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,13,85,339 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബർ 20നാണ് രാജ്യത്ത് അവസാനമായി 25,000ത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
118 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,58,725 ആയി. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്.
2,19,262 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1,10,07,352 പേർ ഇതുവരെ രോഗമുക്തി നേടി. 1.39 ശതമാനമാണ് മരണ നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.