Posted On
date_range Updated On
date_range രാജ്യത്ത് 18,711 പുതിയ കോവിഡ് കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,711 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14,392 പേർക്ക് രോഗം ഭേദമായതായി ആേരാഗ്യ മന്ത്രാലയം അറിയിച്ചു. 100 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,12,10,799 ആയി. 1,84,523 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,57,756 പേരാണ് രാജ്യത്ത് മഹാമാരി മൂലം മരിച്ചത്.
2,09,22,344 പേർക്ക് കോവിഡ് വാക്സിനേഷൻ ലഭ്യമാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച് ഒന്നിനാണ് മുതിർന്ന പൗരൻമാർക്കും 45 വയസിന് മുകളിൽ പ്രായമുള്ള മറ്റ് രോഗബാധിതരുമായ വ്യക്തികൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള യജ്ഞം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.