Posted On
date_range Updated On
date_range ഇന്ത്യയിൽ കോവിഡ് കേസുകൾക്ക് നേരിയ ശമനം, 24മണിക്കൂറിനിടെ 17,070 പുതിയ കേസുകൾ
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 17,070 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
130 ദിവസങ്ങളുടെ ഇടവേളക്കൊടുവിലാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം 18,000 നു മുകളിൽ എത്തിയത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കയാണ്.
122 ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. തമിഴ്നാട്ടിൽ 2,069 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.