ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-കൊറിയ ബിസിനസ് സമ്മേളനത്തിൽ സംസാരിക്കുേമ്പാഴാണ് മോദി രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച പ്രസ്താവന നടത്തിയത്. ലോകത്തെ വിവിധ രാജ്യങ്ങളുമായി വ്യാപാരം നടത്താൻ ഇന്ത്യ സന്നദ്ധമാണെന്നും മോദി പറഞ്ഞു.
എല്ലാ രാജ്യങ്ങളുമായുള്ള ബന്ധത്തെയും പോസിറ്റീവായാണ് ഇന്ത്യ സമീപിക്കുന്നത്. വിശ്വാസത്തെ വ്യാപിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. അല്ലാത്തെ സംശയങ്ങളെ കുഴിച്ചെടുക്കാനല്ല. നിലവിൽ വാങ്ങൽ ശക്തിയുടെ അടിസ്ഥാനത്തിൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ജി.ഡി.പിയുടെ അടിസ്ഥാനത്തിൽ വൈകാതെ തന്നെ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യമാറുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.
സ്റ്റാർട്ട് അപ്പുകളുടെ കാര്യത്തിൽ രാജ്യം വൻ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള നിയമങ്ങൾ ലഘൂകരിക്കുകയാണ് ഇന്ത്യ സർക്കാറെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.