ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ 2022ലെ മാനവ വികസന സൂചികയിൽ (എച്ച്.ഡി.ഐ) 193 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 134ാം റാങ്ക്. 2021ൽ 191 രാജ്യങ്ങളുടെ പട്ടികയിൽ 135ാം സ്ഥാനത്തായിരുന്നു ഇന്ത്യ. യുനൈറ്റഡ് നാഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ റിപ്പോർട്ടിലാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
2022ലെ ലിംഗ അസമത്വ സൂചികയിൽ 0.437 സ്കോറോടെ 193 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 108ാം സ്ഥാനത്തെത്തി. 2021ൽ 191 രാജ്യങ്ങളുടെ പട്ടികയിൽ 122ാം സ്ഥാനത്തായിരുന്നു. ഇത് ഗണ്യമായ മുന്നേറ്റമാണെന്ന് വനിത ശിശു വികസന മന്ത്രാലയം പറഞ്ഞു.
എന്നാൽ, തൊഴിൽ ശക്തി പങ്കാളിത്ത നിരക്കിൽ സ്ത്രീ-പുരുഷ അന്തരം വളരെ കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു. 47.8 ശതമാനമാണ് അന്തരം. സ്ത്രീകൾ 28.3 ശതമാനം, പുരുഷന്മാർ 76.1 ശതമാനം.
2022ൽ ആയുർദൈർഘ്യം, വിദ്യാഭ്യാസം, മൊത്ത ദേശീയ വരുമാനം (ജി.എൻ.ഐ) എന്നിവയിലും മെച്ചമുണ്ടായി. പ്രതിശീർഷ ആയുർദൈർഘ്യം 67.2 ൽനിന്ന് 67.7 ആയി. സമ്പന്ന രാജ്യങ്ങൾ റെക്കോഡ് മാനുഷിക വികസനം കൈവരിച്ചപ്പോൾ, ദരിദ്രരാജ്യങ്ങൾ പകുതിയും പുരോഗതിയുടെ നിലവാരത്തിന് താഴെ തുടരുന്നതായും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.